Kerala

കപ്പലിലെ തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു; രക്ഷാപ്രവർത്തനം കടുത്ത വെല്ലുവിളി നിറഞ്ഞത്

കോഴിക്കോട് തീരത്തിനടുത്ത് അറബിക്കടലിൽ തീപിടിച്ച ചരക്കുകപ്പലായ വാൻ ഹായ് 503ലെ തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം തുടരുന്നു. നേവിയും കോസ്റ്റ് ഗാർഡും തീയണക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുകയാണ്. കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിലും പുരോഗമിക്കുന്നുണ്ട്

കപ്പലിലെ അപകടകരമായ വസ്തുക്കളുടെ കാർഗോ മാനിഫെസ്റ്റ് പുറത്തുവിട്ടിട്ടുണ്ട്. 157 കണ്ടെയ്‌നറുകളിൽ അപകടകാരികളായ ഉത്പന്നങ്ങളുണ്ടെന്നാണ് വിവരം. കപ്പൽ ഇതുവരെ മുങ്ങിയിട്ടില്ല. എന്നാൽ കപ്പലിന് ഇടതുവശത്തേക്ക് ചരിവുണ്ട്

കനത്ത തീയും പുകയും ഇപ്പോഴും ഉയരുന്നുണ്ട്. ഫോർവേർഡ് ബേയിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാണ്. കൂടുതൽ കണ്ടെയ്‌നറുകൾ കടലിലേക്ക് വീണിട്ടുണ്ട്. പൊള്ളലേറ്റ് മംഗലാപുരത്തെ ആശുപത്രിയിൽ ആറ് പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 2 പേരുടെ നില ഗുരുതരമാണ്.

See also  കഴക്കൂട്ടത്ത് കുളത്തിൽ കുളിക്കാനിറങ്ങിയതിന് പിന്നാലെ മുങ്ങിത്താഴ്ന്ന വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

Related Articles

Back to top button