Kerala

സംസ്ഥാനത്ത് സ്വർണവില വീണ്ടും താഴേക്ക്; പവന് ഇന്ന് 80 രൂപയുടെ കുറവ്

സംസ്ഥാനത്ത് സ്വർണവില വീണ്ടും താഴേക്ക്. പവന് ഇന്ന് 80 രൂപ കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 71560 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 8945 രൂപയിലെത്തി

കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ കേരളത്തിൽ സ്വർണവില പവന് 1480 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 185 രൂപയുടെ കുറവുണ്ടായി. വ്യാഴാഴ്ച പവന് 73.040 രൂപയിലായിരുന്നു വ്യാപാരം നടന്നിരുന്നത്

18 കാരറ്റ് സ്വർണവിലയിലും ഇടിവുണ്ട്. ഗ്രാമിന് 5 രൂപ കുറഞ്ഞ് 7360 രൂപയിലെത്തി. വെള്ളി വില ഗ്രാമിന് ഒരു രൂപ വർധിച്ചു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 118 രൂപയിലെത്തി

The post സംസ്ഥാനത്ത് സ്വർണവില വീണ്ടും താഴേക്ക്; പവന് ഇന്ന് 80 രൂപയുടെ കുറവ് appeared first on Metro Journal Online.

See also  മൂന്നാം തവണയും എൽഡിഎഫ് അധികാരത്തിലേക്കോ; മാധ്യമ സർവേകൾ പറയാതെ പറയുന്നത്‌

Related Articles

Back to top button