Kerala

തീപിടിച്ച കപ്പൽ നിയന്ത്രണം നഷ്ടമായ നിലയിൽ; കണ്ടെയ്‌നറുകളിൽ ഒന്ന് പൊട്ടിത്തെറിച്ചു

കോഴിക്കോട് തീരത്തിന് സമീപം അറബിക്കടലിൽ തീപിടിച്ച ചരക്കുകപ്പൽ നിയന്ത്രണം നഷ്ടമായ നിലയിലെന്ന് നാവികസേന. കപ്പൽ നിയന്ത്രണം നഷ്ടമായി ഒഴുകി നടക്കുകയാണ്. കപ്പലിലെ തീ അണയ്ക്കാൻ ശ്രമം തുടരുകയാണ്. വൻഹായ് 503 എന്ന ചരക്കുകപ്പലിനാണ് തീപിടിച്ചത്

22 ജീവനക്കാർ കപ്പലിലുണ്ടായിരുന്നു. ഇതിൽ 18 പേർ കടലിൽ ചാടി. നാല് പേരെ കാണാതായെന്നും റിപ്പോർട്ടുകളുണ്ട്. കപ്പലിലെ ഒരു കണ്ടെയ്‌നർ ഇതിനിടയിൽ പൊട്ടിത്തെറിച്ചു. കോസ്റ്റ് ഗാർഡിന്റെ അഞ്ച് കപ്പലുകളും നാവികസേനയുടെ ഒരു കപ്പലും സംഭവസ്ഥലത്തേക്ക് പോയിട്ടുണ്ട്

കപ്പലിൽ ഒന്നിലധികം സ്‌ഫോടനങ്ങളുണ്ടായി. തീപിടിക്കുന്ന അപകടകരമായ വസ്തുക്കൾ കപ്പലിലുണ്ടെന്നാണ് വിവരം. സിംഗപ്പൂരിൽ രജിസ്റ്റർ ചെയ്തതാണ് അപകടമുണ്ടാക്കിയ കപ്പൽ. ചൈന, മ്യാൻമർ, ഇന്തോനേഷ്യ, തായ്‌ലാൻഡ് പൗരൻമാരാണ് കപ്പലിലെ ജീവനക്കാർ

The post തീപിടിച്ച കപ്പൽ നിയന്ത്രണം നഷ്ടമായ നിലയിൽ; കണ്ടെയ്‌നറുകളിൽ ഒന്ന് പൊട്ടിത്തെറിച്ചു appeared first on Metro Journal Online.

See also  ഭാസ്‌കരണ കാരണവർ വധക്കേസ് പ്രതി ഷെറിനെ മോചിപ്പിക്കാൻ സർക്കാർ ഉത്തരവിറക്കി

Related Articles

Back to top button