Kerala

കണ്ണൂരിൽ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന നാലര വയസുകാരനെ തെരുവ് നായ ആക്രമിച്ചു

കണ്ണൂർ കൂത്തുപറമ്പിൽ വീട്ടമുറ്റത്ത് കളിക്കുകയായിരുന്ന നാലര വയസുകാരനെ തെരുവ് നായ ആക്രമിച്ചു. ഞായറാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം. കായലോടുള്ള വീട്ടിൽ വെച്ച് എഫ്രിൻ എന്ന കുട്ടിയെയാണ് നായ ആക്രമിച്ചത്.

ബഹളം കേട്ടെത്തിയ ബന്ധുക്കളും നാട്ടുകാരും ചേർന്ന് കുട്ടിയെ രക്ഷപ്പെടുത്തി. നായയെ പിന്നീട് തല്ലിക്കൊന്നു. ചുമലിന് കടിയേറ്റ കുട്ടിയെ തലശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മമ്പറം ടൗണിൽ ഇന്ന് രാവിലെയും തെരുവ് നായയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരുക്കേറ്റു. കീഴത്തൂരിലെ പ്രകാശൻ, താലൂക്ക് ഓഫീസ് ജീവനക്കാരൻ പ്രമോദ് എന്നിവർക്കാണ് കടിയേറ്റത്.

The post കണ്ണൂരിൽ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന നാലര വയസുകാരനെ തെരുവ് നായ ആക്രമിച്ചു appeared first on Metro Journal Online.

See also  ആരോപണവിധേയന് പറയാനുള്ളത് കേൾക്കും; മുഖം നോക്കാതെ നടപടിയെടുക്കുമെന്നും സതീശൻ

Related Articles

Back to top button