Kerala

വാഗമൺ ചാത്തൻപാറയിൽ കൊക്കയിൽ വീണ യുവാവിനെ രക്ഷപ്പെടുത്തി

ഇടുക്കി വാഗമണ്ണിന് സമീപം ചാത്തൻ പാറയിൽ കൊക്കയിൽ വീണ യുവാവിനെ രക്ഷപ്പെടുത്തി. തൊടുപുഴ വെങ്ങല്ലൂർ സ്വദേശി അരുൺ എസ് നായരാണ് കാൽവഴുതി കൊക്കയിലേക്ക് വീണത്. അധികം താഴ്ചയിലേക്ക് പതിക്കുന്നതിന് മുൻപ് യുവാവ് പുല്ലിൽ പിടിച്ചു നിൽക്കുകയായിരുന്നു.
.
തൊടുപുഴ മൂലമറ്റം എന്നിവിടങ്ങളിലെ അഗ്‌നിരക്ഷാ സേന ഉദ്യോഗസ്ഥർ എത്തിയാണ് യുവാവിനെ സാഹസികമായി പുറത്തെത്തിച്ചത്. സാരമായി പരിക്കേറ്റ വിഷ്ണുവിനെ തൊടുപുഴയിലെ ആശുപത്രിയിലേക്ക് മാറ്റി.

ദിവസങ്ങൾക്കു മുമ്പ് എറണാകുളം സ്വദേശിയായ റിട്ടയേഡ് കെഎസ്ഇബി എൻജിനീയർ ഇതേ ഇടത്ത് വീണ് മരിച്ചിരുന്നു

 

See also  ഊട്ടിയിൽ യുവതിയെ വിഷം നൽകി കൊന്നു; ഭർത്താവ് അടക്കം നാല് പേർ അറസ്റ്റിൽ

Related Articles

Back to top button