Kerala

സത്യം തെളിയും, കോടതി നടപടിയിൽ നിരാശ: അറസ്റ്റിലായ കന്യാസ്ത്രീകളുടെ ബന്ധുക്കൾ

സത്യം തെളിയുമെന്നാണ് പ്രതീക്ഷയെന്ന് ഛത്തിസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ബന്ധുക്കൾ. സിസ്റ്റർമാരായ വന്ദന ഫ്രാൻസിസ്, പ്രീതി മേരി എന്നിവരെ മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവും ആരോപിച്ച് ജയിലിലടച്ചിട്ട് ആറ് ദിവസം പൂർത്തിയാകുകയാണ്

അവരൊരു തെറ്റും ചെയ്യാത്തവരാണ്. അവരെയിങ്ങനെ ശിക്ഷിക്കുന്നതിൽ ഞങ്ങൾക്ക് വളരെയധികം വിഷമമുണ്ട്. സത്യം തെളിയുമെന്നാണ് പ്രതീക്ഷ. ബജ്‌റംഗ്ദൾ അവരുടെ ജോലി ചെയ്യട്ടെയെന്നും പ്രീതി മേരിയുടെ സഹോദരൻ പറഞ്ഞു

കോടതി നടപടിയിൽ നിരാശയുണ്ട്. പക്ഷേ പ്രതീക്ഷ കൈവിടുന്നില്ല. എല്ലാവരും പിന്തുണ നൽകുന്നതിൽ സന്തോഷം. അധികൃതർ നീതി ഉറപ്പാക്കാൻ ഇടപെടണമെന്നും ബൈജു പറഞ്ഞു.

The post സത്യം തെളിയും, കോടതി നടപടിയിൽ നിരാശ: അറസ്റ്റിലായ കന്യാസ്ത്രീകളുടെ ബന്ധുക്കൾ appeared first on Metro Journal Online.

See also  യാത്രക്കാരനെന്ന പോലെ കൺട്രോൾ റൂമിലേക്ക് മന്ത്രിയുടെ കോൾ; 9 ജീവനക്കാർക്ക് സ്ഥലം മാറ്റം

Related Articles

Back to top button