Kerala

സിനിമാ കോൺക്ലേവിലെ വിവാദ പരാമർശം; അടൂർ ഗോപാലകൃഷ്ണനെതിരെ പോലീസിൽ പരാതി

സിനിമാ കോൺക്ലേവിലെ സമാപന ചടങ്ങിൽ നടത്തിയ വിവാദ പരാമർശത്തിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെതിരെ പോലീസിൽ പരാതി. സാമൂഹികപ്രവർത്തകൻ ദിനു വെയിൽ ആണ് മ്യൂസിയം സ്റ്റേഷനിൽ പരാതി നൽകിയത്. അടൂരിന്റെ പരാമർശങ്ങൾ എസ് സി-എസ് ടി ആക്ട് പ്രകാരം കുറ്റകരമാണെന്ന് പരാതിയിൽ പറയുന്നു

പട്ടികജാതി വിഭാഗത്തിൽ നിന്ന് സിനിമയെടുക്കാൻ വരുന്നവർക്ക് പരിശീലനം നൽകണമെന്നായിരുന്നു അടൂർ ഗോപാലകൃഷ്ണന്റെ പരാമർശം ചലചിത്ര കോർപറേഷൻ വെറുതെ പണം നൽകരുതെന്നും ഒന്നര കോടി നൽകിയത് വളരെ കൂടുതലാണെന്നും ഗോപാലകൃഷ്ണൻ പറഞ്ഞിരുന്നു

സ്ത്രീകളായത് കൊണ്ട് മാത്രം അവസരം നൽകരുതെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു. അടൂർ ഗോപാലകൃഷ്ണനെതിരെ പലരും രംഗത്തുവന്നിരുന്നു. മന്ത്രി ആർ ബിന്ദുവും പരോക്ഷ വിമർശനവുമായി രംഗത്തുവന്നിരുന്നു.

See also  തൃശ്ശൂരിൽ കെട്ടിടത്തിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാശ്രമം; രക്ഷപ്പെടുത്തി താഴെയിറക്കി

Related Articles

Back to top button