Kerala

ചേരാനല്ലൂർ വാഹനാപകടം; പ്രതിയായ ജഡ്ജി തിരികെ ജോലിയിൽ പ്രവേശിച്ചതറിഞ്ഞപ്പോൾ പുച്ഛം തോന്നി: തുറന്നടിച്ച് ഭദ്രകീർത്തി

കൊച്ചി: ചേരാനല്ലൂർ വാഹനാപകട കേസിലെ കേസിലെ പ്രതിയായ ജഡ്ജി തിരികെ ജോലിയിൽ പ്രവേശിച്ചു എന്നറിഞ്ഞപ്പോൾ പുച്ഛമാണ് തോന്നിയതെന്ന് വാഹനാപകടത്തിൽ കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തി. ദൈവതുല്യരായി കാണുന്നവരുടെ ഇരിപ്പിടത്തിൽ ഇരിക്കുമ്പോൾ അദ്ദേഹത്തിന് തന്നെ നാണം തോന്നുന്നില്ലേ എന്ന് ഭദ്രകീർത്തി ചോദിച്ചു. ജഡ്ജിക്കെതിരെ പരാതി നൽകിയിട്ടും ഒരു നടപടിയും സ്വീകരിക്കാത്തതിൽ നല്ല വിഷമം ഉണ്ടെന്ന് ഭദ്രകീർത്തി.

ജുവനൈൽ കേസിലെ പ്രായപരിധി 16 ആക്കണമെന്ന ഹൈക്കോടതി നിർദ്ദേശം ഭ​ദ്രകീർത്തി സ്വാഗതം ചെയ്തു . സർക്കാർ ഈ നിർദ്ദേശത്തെ അംഗീകരിക്കുമെന്നാണ് പ്രതീക്ഷ. നിയമ വിജ്ഞാനം സംസ്ഥാനത്തെ സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കണമെന്നും ഭദ്രകീർത്തി പറഞ്ഞു. സമൂഹത്തിലെ എല്ലാവരും ആ പരാമർശത്തോട് യോജിക്കുന്നുണ്ട്. 15 വയസ് കഴിഞ്ഞ് ആര് എന്ത് കുറ്റം ചെയ്താലും ശിക്ഷ നേരിടണമെന്ന് ഭദ്രകീർത്തി കൂട്ടിച്ചേർത്തു.

കേസിൽ 17കാരന് ജാമ്യം അനുവദിച്ചത് ചോദ്യം ചെയ്ത് മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം നൽകിയ പുനപരിശോധനാ ഹർജിയിൽ സർക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. അഭിഭാഷകൻ വഴി 17 വയസുകാരനും കോടതി നോട്ടീസ് അയച്ചു. 17 വയസുകാരന് ജാമ്യം അനുവദിച്ച കീഴ്ക്കോടതി ഉത്തരവ് ഗുരുതര വീഴ്ചയാണെന്നും ഉന്നത സ്വാധീനമുള്ളയാളാണ് 17കാരന്റെ പിതാവെന്നതിനാൽ കേസ് അട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ടെന്നും ഉൾപ്പെടെ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ജയബാലകൃഷ്ണന്റെ കുടുംബം ഹർജി നൽകിയത്. ഒക്ടോബർ 25-നാണ് ചേരാനല്ലൂരിൽ അഡീഷണൽ ജില്ലാ ജഡ്ജിയുടെ പ്രായപൂർത്തിയാകാത്ത മകൻ ഓടിച്ച ബെൻസ് കാറിടിച്ച് തട്ടുകടയുടമയായ ജയബാലകൃഷ്ണൻ മരിക്കുന്നത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം

Support

See also  വിഴിഞ്ഞത്ത് 16,744 കോടിയുടെ നിക്ഷേപം വരുമെന്ന് അദാനി; കൊളംബോയിലെ ബിസിനസ് വിഴിഞ്ഞത്തേക്ക് മാറ്റും

Related Articles

Back to top button