Kerala

പുനലൂരിൽ കൊല്ലം-എഗ്മോർ എക്‌സ്പ്രസിൽ എൻജിൻ ഘടിപ്പിക്കുന്നതിനിടെ തീപിടിത്തം

കൊല്ലത്ത് ട്രെയിനിന്റെ എൻജിനിൽ തീപിടിത്തം. കൊല്ലം-ചെന്നൈ എഗ്മോർ എക്‌സ്പ്രസിൽ എൻജിൻ ഘടിപ്പിക്കുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്. പുനലൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് എൻജിൻ കോച്ചുകളുമായി ചേർക്കുമ്പോഴായിരുന്നു സംഭവം.

ജീവനക്കാരുടെ സമയോചിത ഇടപെടലിൽ തീ നിയന്ത്രണവിധേയമാക്കി. ഫയർ എക്‌സിറ്റിങ്ക്യൂഷർ ഉപയോഗിച്ച് തീയണക്കുകയായിരുന്നു. തുടർന്ന് മറ്റൊരു എൻജിൻ ഘടിപ്പിച്ച ശേഷം ട്രെയിൻ യാത്ര തുടരുന്നു

റെയിൽവേ പാതയിലുള്ള വനം ചുരം പാത സുരക്ഷിതമായി കടക്കുന്നതിന് ഇതുവഴി പോകുന്ന ട്രെയിനുകൾക്ക് പുനലൂരിൽ നിന്നും എൻജിൻ ട്രെയിനിന്റെ പിൻഭാഗത്തും ഘടിപ്പിക്കാറുണ്ട്. ഇത്തരത്തിൽ ഘടിപ്പിച്ച ഡീസൽ എൻജിനിൽ നിന്നാണ് തീ ഉയർന്നത്.

See also  പതിനെട്ടാം പടിയിൽ പിന്തിരിഞ്ഞ് നിന്ന് പോലീസുകാരുടെ ഫോട്ടോ ഷൂട്ട്; റിപ്പോർട്ട് തേടി എഡിജിപി

Related Articles

Back to top button