World

കൂടുതൽ ഉപരോധങ്ങൾ വരും, എന്ത് സംഭവിക്കുമെന്ന് കാണാം; ഇന്ത്യക്ക് മേൽ ഭീഷണി തുടർന്ന് ട്രംപ്

ഇന്ത്യൻ ഇറക്കുമതിക്ക് മേൽ 25 ശതമാനം അധിക തീരുവ ചുമത്തി, ആകെ 50 ശതമാനം തീരുവയാക്കിയതിന് പിന്നാലെ വീണ്ടും ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യൻ എണ്ണ വാങ്ങുന്നത് തുടർന്നാൽ ഇന്ത്യക്ക് മേൽ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. ഇന്ത്യയെ മാത്രം എന്തിന് ലക്ഷ്യമിടുന്നു എന്ന ചോദ്യത്തിന് എന്ത് സംഭവിക്കുമെന്ന് നമുക്ക് നോക്കാമെന്നായിരുന്നു ട്രംപിന്റെ മറുപടി

നിരവധി ദ്വിതീയ ഉപരോധങ്ങൾ നിങ്ങൾ കാണും. യുക്രൈൻ അധിനിവേശത്തെ തുടർന്ന് റഷ്യയുമായുള്ള സാമ്പത്തിക ബന്ധം വിച്ഛേദിക്കാൻ രാജ്യങ്ങളുടെ മേൽ അമേരിക്ക സമ്മർദം ശക്തമാക്കുന്നതിനിടെയാണ് ട്രംപിന്റെ പരാമർശം. റഷ്യയും യുക്രൈനും മത്മിലുള്ള സമാധാന കരാർ ഇന്ത്യക്ക് മേലുള്ള അധിക തീരുവ നീക്കം ചെയ്യുന്നതിലേക്ക് നയിക്കുമോ എന്ന ചോദ്യത്തിന് അത് പിന്നീട് തീരുമാനിക്കുമെന്നും ട്രംപ് മറുപിട നൽകി

റഷ്യയിൽ നിന്ന് എണ്ണ വാങ്ങി യുക്രൈൻ യുദ്ധത്തിന് സഹായധനം നൽകുകയാണെന്ന് ആരോപിച്ചാണ് ഇന്ത്യക്ക് മേൽ 25 ശതമാനം അധിക തീരുവ ട്രംപ് ചുമത്തിയത്. നേരത്തെ ഓഗസ്റ്റ് 1ന് 25 ശതമാനം പകരച്ചുങ്കം കൂടി ട്രംപ് പ്രഖ്യാപിച്ചിരുന്നു. അധിക തീരുവ കൂടിയാകുന്നതോടെ ആകെ തീരുവ 50 ശതമാനമായി ഉയർന്നു

The post കൂടുതൽ ഉപരോധങ്ങൾ വരും, എന്ത് സംഭവിക്കുമെന്ന് കാണാം; ഇന്ത്യക്ക് മേൽ ഭീഷണി തുടർന്ന് ട്രംപ് appeared first on Metro Journal Online.

See also  ഇസ്രായേൽ ഇനി ഖത്തറിനെ ആക്രമിക്കില്ല; നെതന്യാഹു ഉറപ്പ് നൽകിയെന്ന് ട്രംപ്

Related Articles

Back to top button