Kerala

റെക്കോർഡുകൾ തിരുത്തി പുതിയ ഉയരത്തിലേക്ക് സ്വർണം; പവന് ഇന്ന് 160 രൂപ വർധിച്ചു

സംസ്ഥാനത്ത് സ്വർണവില പുതിയ റെക്കോർഡിൽ. പവന് ഇന്ന് 160 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 75,200 രൂപയായി. സംസ്ഥാനത്ത് ഇതുവരെയുള്ളതിൽ ഏറ്റവുമുയർന്ന വിലയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

കഴിഞ്ഞ ദിവസം 74,040 രൂപയിലാണ് വ്യാപാരം നടന്നത്. ഇതായിരുന്നു ഇതുവരെയുള്ള റെക്കോർഡ് വില. ഗ്രാമിന് ഇന്ന് 20 രൂപ വർധിച്ച് 9400 രൂപയായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില 73,200 രൂപയായിരുന്നു. ഒരാഴ്ക്കിടെ മാത്രം 2000 രൂപയാണ് പവന് ഉയർന്നത്

നാല് മാസത്തിനിടെ മാത്രം 9400 രൂപ പവന് വർധിച്ചു. ഏപ്രിൽ എട്ടിന് 65,800 രൂപയിലാണ് പവന്റെ വ്യാപാരം നടന്നത്. ട്രംപിന്റെ ഉയർന്ന താരിഫ് പ്രഖ്യാപനമാണ് സ്വർണവിലയിൽ പ്രതിഫലിച്ചത്.

See also  മുഖ്യമന്ത്രി ഇന്ന് ആലപ്പുഴയിൽ; ഇടഞ്ഞുനിൽക്കുന്ന ജി സുധാകരനെ കാണുമോയെന്നതിൽ ആകാംക്ഷ

Related Articles

Back to top button