Kerala

മൂന്നാം ക്ലാസുകാരന്റെ കാലിൽ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ചു; കൊല്ലത്ത് രണ്ടാനച്ഛന്റെ ക്രൂരത

കൊല്ലത്ത് മൂന്നാം ക്ലാസ്സുകാരന്റെ കാലിൽ ഇസ്തിരിപ്പെട്ടി കൊണ്ട് രണ്ടാനച്ഛൻ പൊള്ളിച്ചതായി പരാതി. കൊല്ലം മൈനാഗപ്പളളിയിലാണ് രണ്ടാനച്ഛന്റെ ക്രൂരതയുണ്ടായത്.

സംഭവത്തിൽ മൈനാഗപ്പള്ളി സ്വദേശി കൊച്ചനിയനെ പോലീസ് കസ്റ്റഡിയിലെടുത്തു. വികൃതി കാണിച്ചതിനാണ് പേരിലാണ് ഇയാൾ കുഞ്ഞിനോട് ക്രൂരത കാണിച്ചത്.

കുട്ടിയുടെ അമ്മ വിദേശത്താണ്. കുട്ടിയെ സി ഡബ്ല്യു സിയിലേക്ക് മാറ്റി. പെട്ടെന്നുണ്ടായ ദേഷ്യത്തിന് ചെയ്ത് പോയതാണെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്.

The post മൂന്നാം ക്ലാസുകാരന്റെ കാലിൽ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ചു; കൊല്ലത്ത് രണ്ടാനച്ഛന്റെ ക്രൂരത appeared first on Metro Journal Online.

See also  വീട്ടമ്മയുടെ വയറ്റിൽ കുടുങ്ങിയത് കത്രികയല്ല, മസ്‌കിറ്റോ; 50 വർഷം കഴിഞ്ഞാലും ഒരു കുഴപ്പവുമില്ലെന്ന് ഡോ. ലളിതാംബിക

Related Articles

Back to top button