Kerala
പാലക്കാട് അമ്മയ്ക്കും മകനും നേരെ ആക്രമണം; കൊലക്കേസ് പ്രതിയടക്കം മൂന്ന് പേർ കസ്റ്റഡിയിൽ

പാലക്കാട് കണ്ണന്നൂരിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന അമ്മയ്ക്കും മകനും മദ്യപസംഘത്തിന്റെ മർദനം. സംഭവത്തിൽ കൊലപാതക കേസ് പ്രതി ഉൾപ്പെടെ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിൽ വീട്ടമ്മയുടെ മുഖത്തും പല്ലിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ഹോൺ അടിച്ചു വഴിയിൽ നിന്ന് മാറാൻ പറഞ്ഞതാണ് മർദനത്തിന് പിന്നിലെ കാരണം. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ആക്രമണത്തിൽ പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടമ്മയുടെ പരാതിയിലാണ് പോലീസ് കേസെടുത്തിട്ടുള്ളത്.
കസ്റ്റഡിയിലെടുത്ത പ്രതികളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. ഇവർക്കെതിരെ കൊലപാതകശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു
The post പാലക്കാട് അമ്മയ്ക്കും മകനും നേരെ ആക്രമണം; കൊലക്കേസ് പ്രതിയടക്കം മൂന്ന് പേർ കസ്റ്റഡിയിൽ appeared first on Metro Journal Online.