Kerala

ആഗസ്റ്റ് 14ന് വിഭജന ഭീതി ദിനം ആചരിക്കണം; സർക്കുലറുമായി ഗവർണർ

ആഗസ്റ്റ് 14ന് വിഭജന ഭീതി ദിനം ആചരിക്കണമെന്ന വിവാദ സർക്കുലറുമായി ഗവർണർ രാജേന്ദ്ര അർലേക്കർ. ആഗസ്റ്റ് 14ന് വിവിധ പരിപാടികൾ സംഘടിപ്പിക്കണമെന്ന് സർവകലാശാല വിസിമാർക്ക് ഗവർണർ നിർദേശം നൽകി.

ഇന്ത്യ-പാക് വിഭജനത്തിന്റെ ഓർമക്കായി ആഗസ്റ്റ് 14ന് വിഭജന ഭീതി ദിനം ആചരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ നിർദേശിച്ചിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് എല്ലാ സർവകലാശാലകൾക്കും ഗവർണർ നിർദേശം നൽകിയത്

എന്നാൽ ഗവർണറുടെ വിഭജന ഭീതിദിന സർക്കുലർ സമാന്തര ഭരണ സംവിധാനമായി പ്രവർത്തിക്കാനുള്ള ശ്രമമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചു. ദിനാചരണം നടത്താൻ നിർദേശിക്കാൻ ഗവർണർക്ക് അധികാരമില്ലെന്നും മന്ത്രി പറഞ്ഞു

See also  കൊച്ചിയിൽ അഞ്ചും ആറും വയസ്സുള്ള പെൺകുട്ടികളെ കാറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമം; പോലീസ് അന്വേഷണം തുടങ്ങി

Related Articles

Back to top button