Kerala

തൊടുപുഴയിൽ റോഡരികിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം

ഇടുക്കി തൊടുപുഴക്ക് സമീപം മുതലക്കോടത്ത് റോഡരികിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. മുതലക്കോടം സ്വദേശി ജെയ്‌സ് ബെന്നിയാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് അപകടം. നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ ആഴത്തിലുള്ള കുഴിയിലേക്ക് മറിയുകയായിരുന്നു.

പൊതുമരാമത്ത് വകുപ്പിന്റെ കടുത്ത അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. മാസങ്ങൾക്ക് മുമ്പ് കലുങ്ക് നിർമാണത്തിനായി റോഡരികിൽ വലിയ കുഴി എടുത്തിരുന്നു. എന്നാൽ നിർമാണം പൂർത്തിയാക്കുകയോ കുഴി കൃത്യമായി മൂടുകയോ ചെയ്യാതെ ഇത് ഉപേക്ഷിച്ചിരിക്കുകയാിയരുന്നു. 

അപകടം നടന്നയുടനെ ജെയ്‌സിനെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിദേശത്തേക്ക് പോകാനുള്ള തയ്യാറെടുപ്പുകൾക്കിടെയാണ് ജെയ്‌സിനെ മരണം തട്ടിയെടുത്തത്.
 

See also  കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Related Articles

Back to top button