Kerala
വിഭജന ഭീതി ദിനം കോളേജുകളിൽ നടത്തില്ല; നിർദേശം നൽകിയെന്ന് മന്ത്രി, ഗവർണറുടെ സർക്കുലർ തള്ളി

ആഗസ്റ്റ് 14ന് കോളേജുകളിൽ വിഭജന ഭീതി ദിനാചരണം നടത്തണമെന്ന ഗവർണറുടെ സർക്കുലർ തള്ളി സർക്കാർ. കോളേജുകളിൽ ദിനാചാരണം ഉണ്ടാകില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു വ്യക്തമാക്കി.
കാമ്പസുകളിൽ എന്ത് പരിപാടി നടത്തണമെന്ന് തീരുമാനിക്കാൻ സർവകലാശാലകൾക്ക് അവകാശമില്ല. ഇത്തരം പരിപാടികൾ സാമുദായിക സ്പർധക്ക് കാരണമാകുമെന്നും മന്ത്രി പറഞ്ഞു.
പരിപാടി നടത്തേണ്ടെന്നാണ് സർക്കാർ നിലപാട്. ഇതുസംബന്ധിച്ച നിർദേശം കോളേജുകൾക്ക് നൽകിയതായും മന്ത്രി പറഞ്ഞു. അതേസമയം ദിനാചരണത്തിന് നിർദേശം നൽകിയെന്ന് സാങ്കേതിക സർവകലാശാല വിസി അറിയിച്ചു.
The post വിഭജന ഭീതി ദിനം കോളേജുകളിൽ നടത്തില്ല; നിർദേശം നൽകിയെന്ന് മന്ത്രി, ഗവർണറുടെ സർക്കുലർ തള്ളി appeared first on Metro Journal Online.



