Kerala

തെരഞ്ഞെടുപ്പ് ദിനം സ്ഥാനാർഥി അന്തരിച്ചു; പാമ്പാക്കുട പഞ്ചായത്ത് 10ാം വാർഡിലെ വോട്ടെടുപ്പ് മാറ്റിവെച്ചു

വോട്ടെടുപ്പ് ദിനത്തിൽ സ്ഥാനാർഥി അന്തരിച്ചു. മൂവാറ്റുപുഴ താലൂക്കിലെ പാമ്പാക്കുട പഞ്ചായത്തിലെ പത്താം വാർഡ് സ്ഥാനാർഥി സിഎസ് ബാബുവാണ് അന്തരിച്ചു. ഇന്ന് പുലർച്ചെ 2.30ന് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം

പിറവം മർച്ചന്റെ അസോസിയേഷൻ മുൻ പ്രസിഡന്റാണ് സിഎസ് ബാബു. അദ്ദേഹത്തിന്റെ മരണത്തെ തുടർന്ന് പാമ്പാക്കുട പഞ്ചായത്തിലെ പത്താം വാർഡിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു

ഇന്നലെ തിരുവനന്തപുരം കോർപറേഷൻ വിഴിഞ്ഞം വാർഡിലെ സ്വതന്ത്ര സ്ഥാനാർഥി ജസ്റ്റിൻ ഫ്രാൻസിസ് വാഹനാപകടത്തിൽ മരിച്ചിരുന്നു. ഇതേ തുടർന്ന് വിഴിഞ്ഞം വാർഡിലെ വോട്ടെടുപ്പും മാറ്റിവെച്ചിരുന്നു.
 

See also  കാറില്‍ പോവുകയായിരുന്ന ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി, യുവതി മരിച്ചു; ഭര്‍ത്താവ് കസ്റ്റഡിയിൽ

Related Articles

Back to top button