Kerala
കോട്ടയത്ത് ഗൃഹനാഥൻ സ്‌ഫോടക വസ്തുക്കൾ ശരീരത്തിൽ കെട്ടിവെച്ച് സ്വയം പൊട്ടിത്തെറിച്ച് മരിച്ചു

കോട്ടയം മണർകാട് ഗൃഹനാഥൻ വീട്ടുവളപ്പിൽ മരിച്ച നിലയിൽ. മണർകാട് സ്വദേശി റജിമോനാണ്(60) മരിച്ചത്. സ്‌ഫോടക വസ്തു വയറ്റിൽ കെട്ടിവെച്ച ശേഷം സ്വയം പൊട്ടിക്കുകയായിരുന്നു. കുടുംബപ്രശ്‌നങ്ങളെ തുടർന്നാണ് സംഭവം.
റജിമോൻ ഇന്നലെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു. രാത്രി പതിനൊന്നരയോടെ വീട്ടുപറമ്പിൽ നിന്ന് സ്‌ഫോടക ശബ്ദം കേട്ട് നോക്കിയപ്പോഴാണ് റെജി മോനെ മരിച്ച നിലയിൽ കണ്ടത്.
കിണറിന്റെ പണികൾ ചെയ്യുന്നയാളാണ് റജിമോൻ. കിണറ്റിലെ പാറ പൊട്ടിക്കാൻ ഉപയോഗിക്കുന്ന വസ്തുക്കൾ കെട്ടി വെച്ചാണ് പൊട്ടിത്തെറിച്ചത്.
The post കോട്ടയത്ത് ഗൃഹനാഥൻ സ്‌ഫോടക വസ്തുക്കൾ ശരീരത്തിൽ കെട്ടിവെച്ച് സ്വയം പൊട്ടിത്തെറിച്ച് മരിച്ചു appeared first on Metro Journal Online.



