Kerala

അധ‍്യാപക- വിദ‍്യാർഥി അനുപാതം കുറയ്ക്കണം; എൽപിഎസ്ടി സമരം 143ാം ദിവസത്തിലേക്ക്: തുടർ ചർച്ച നടത്താതെ സർക്കാർ

അധ‍്യാപക- വിദ‍്യാർഥി അനുപാതം കുറയ്ക്കണം എന്ന ആവശ‍്യവുമായി എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് നടത്തിവരുന്ന സമരം 143ാം ദിവസത്തിലേക്ക് കടന്നു. നവംബർ 25ന് മന്ത്രിസഭാ യോഗം ചേരുന്നുണ്ടെങ്കിലും വിഷയം ചർച്ചയാകില്ലെന്നാണ് സൂചന.

ഉദ‍്യോഗാർഥികളുമായി തുടർ ചർച്ച നടത്താനും സർക്കാർ ഇതുവരെ തയാറായിട്ടില്ല. കഴിഞ്ഞയാഴ്ച എൽപിഎസ്ടി സമരസമിതി സെക്രട്ടറി എസ്. വളർമതിയുമായി ചർച്ച നടത്തിയിരുന്നു.

അന്ന് ബുധനാഴ്ചയ്ക്കകം വീണ്ടും ചർച്ച നടത്തുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ ഇതുസംബന്ധിച്ച് ചർച്ചയൊന്നും നടന്നില്ല. അധ‍്യാപക- വിദ‍്യാർഥി അനുപാതം കുറയ്ക്കാത്ത പക്ഷം റിട്ടയർമെന്‍റ് ഒഴിവുകൾ റാങ്ക് പട്ടികയിൽ നിന്നും നടത്തണമെന്നാണ് ഉദ‍്യോഗാർഥികൾ പറയുന്നത്. എന്നാൽ അധ‍്യാപക- വിദ‍്യാർഥി അനുപാതം നിലവിൽ നടപ്പാക്കാൻ സാധിക്കില്ലെന്ന് നേരത്തെ സർക്കാർ വ‍്യക്തമാക്കിയിരുന്നു.

📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ

എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം

Support

See also  വനവാസമല്ല, സിംഹാസനം; ജനകീയനായി വിഡി സതീശൻ

Related Articles

Back to top button