Kerala

മുൻകൂർ ജാമ്യാപേക്ഷ കോടതിയിലുള്ളതിനാലാണ് വേടനെ അറസ്റ്റ് ചെയ്യാത്തതെന്ന് കൊച്ചി കമ്മീഷണർ

ബലാത്സംഗ കേസിൽ പ്രതിയായ വേടൻ ഒളിവിലാണെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ. പോലീസ് വേടന് സംരക്ഷണം നൽകിയിട്ടില്ല. രാജ്യം വിടാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. മുൻകൂർ ജാമ്യാപേക്ഷ കോടതിയിൽ ഉള്ളതിനാലാണ് അറസ്റ്റിലേക്ക് കടക്കാത്തതെന്നും കമ്മീഷണർ പുട്ട വിമലാദിത്യ പറഞ്ഞു

ബലാത്സംഗ കേസിന്റെ അന്വേഷണം ശരിയായ ദിശയിൽ പുരോഗമിക്കുന്നു. വേടനെതിരെ പുതിയ പരാതികൾ ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വേടന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ ഇന്നും വാദം തുടരും

വേടൻ സ്ഥിരം കുറ്റവാളിയാണെന്ന് പരാതിക്കാരിയുടെ അഭിഭാഷക വാദിച്ചെങ്കിലും എങ്ങനെ സ്ഥിരം കുറ്റവാളിയെന്ന് പറയാനാകുമെന്ന് കോടതി ചോദിച്ചിരുന്നു. വാദം കേൾക്കുന്നത് വരെ വേടനെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിർദേശിച്ചിരുന്നു.

See also  വിളപ്പിൽശാല ചികിത്സാപ്പിഴവ് ആരോപണം: ബിസ്മീറിന്റെ മരണം ഹൃദയാഘാതത്തെ തുടർന്നെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

Related Articles

Back to top button