പറവൂരിലെ വീട്ടമ്മയുടെ ആത്മഹത്യ: ബിന്ദുവിനും പ്രദീപ് കുമാറിനുമെതിരെ കേസെടുക്കും

അയൽവാസിയായ വട്ടിപ്പലിശക്കാരുടെ ഭീഷണിയെ തുടർന്ന് പറവൂർ കോട്ടുവള്ളിയിൽ വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തിൽ ഭീഷണിപ്പെടുത്തിയ ബിന്ദുവിനും ഭർത്താവ് പ്രദീപ് കുമാറിനുമെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തുമെന്ന് പോലീസ്. മരിച്ച ആശയുടെ ആത്മഹത്യാ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് പോലീസ് വ്യക്തമാക്കി.
ബിന്ദുവും പ്രദീപ് കുമാറും ഒളിവിലാണ്. ഇന്നലെ മുതൽ ഇവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. അതേസമയം ഇരുവരുടെയും പണമിടപാടിൽ ദുരൂഹതയുണ്ടെന്ന് പോലീസ് പറയുന്നു.
ഇത്രയും വലിയുടെ തുകയുടെ കൈമാറ്റം നടന്നതിന് തെളിവുകളില്ല. അക്കൗണ്ട് വഴി നടന്നത് കുറച്ച് പണമിടപാട് മാത്രമാണ്. പണം കൊടുത്തതിനും വാങ്ങിയതിനും കൃത്യമായ തെളിവുകളില്ലെന്നും പോലീസ് പറയുന്നു.
The post പറവൂരിലെ വീട്ടമ്മയുടെ ആത്മഹത്യ: ബിന്ദുവിനും പ്രദീപ് കുമാറിനുമെതിരെ കേസെടുക്കും appeared first on Metro Journal Online.