Kerala

ആലപ്പുഴ-ധൻബാദ് എക്‌സ്പ്രസിൽ ബ്രേക്കിംഗ് സിസ്റ്റത്തിൽ നിന്ന് പുക ഉയർന്നു; തകരാർ ബ്രേക്കിന്റെ റബർ ബുഷിൽ

ആലപ്പുഴ-ധൻബാദ് എക്‌സ്പ്രസിൽ ബ്രേക്കിംഗ് സിസ്റ്റത്തിൽ നിന്ന് പുക ഉയർന്നു. ബ്രേക്കിന്റെ റബർ ബുഷിൽ നിന്നാണ് പുക ഉയർന്നത്. ട്രെയിൻ നിർത്തിയിട്ട് പ്രശ്‌നം പരിഹരിച്ച ശേഷം യാത്ര തുടർന്നു.

വലിയ ശബ്ദം കേട്ടതായി യാത്രക്കാർ പറയുന്നു. ട്രെയിൻ ആലപ്പുഴയിൽ നിന്ന് പുറപ്പെട്ട് മാരാരിക്കുളം എത്തുന്നതിന് മുമ്പാണ് സംഭവം. രാവിലെ ആറ് മണിക്കാണ് ട്രെയിൻ ആലപ്പുഴയിൽ നിന്ന് പുറപ്പെട്ടത്.

വലിയ ശബ്ദം കേട്ടതോടെ പൊട്ടിത്തെറിയെന്നാണ് കരുതിയത്. ഇതോടെ യാത്രക്കാർ പരിഭ്രാന്തരായി. പുക ഉയർന്ന് കണ്ടയുടൻ ട്രെയിൻ നിർത്തി പ്രശ്‌നം പരിഹരിച്ച ശേഷം വീണ്ടും യാത്ര തുടരുകയായിരുന്നു.

See also  അച്ചടക്കം പാലിച്ചില്ലെന്ന് ആരോപണം; തിരുവനന്തപുരത്ത് മൂന്നാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദിച്ച് അധ്യാപിക

Related Articles

Back to top button