Kerala

റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിത വേഗതയിലെത്തിയ കാറിടിച്ചു; ഏനാത്ത് മധ്യവയസ്‌കന് ദാരുണാന്ത്യം

പത്തനംതിട്ട ഏനാത്ത് വാഹനാപകടത്തിൽ ഒരാൾ മരച്ചു. അമിത വേഗതയിലെത്തിയ കാറിടിച്ചാണ് അപകടം. റോഡ് മുറിച്ച് കടക്കുകയായിരുന്ന കോട്ടയം സ്വദേശി സുജിത്താണ്(50) മരിച്ചത്.

മറ്റൊരു വാഹനത്തെ മറികടന്ന് എത്തിയ കാർ റോഡ് മുറിച്ച് കടക്കുകയായിരുന്ന സുജിത്തിനെ ഇടിക്കുകയായിരുന്നു. റോഡരികിൽ വാഹനം നിർത്തിയ ശേഷം എതിർവശത്തുള്ള ഹോട്ടലിലേക്ക് ഭക്ഷണം കഴിക്കാനിറങ്ങിയതായിരുന്നു സുജിത്ത്.

അപകടമുണ്ടായ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

See also  കേരളത്തിലും മികച്ച മുന്നേറ്റം; രാജ്യമാസകലം മോദിമയമെന്ന് കെ സുരേന്ദ്രൻ

Related Articles

Back to top button