അമീബിക് മസ്തിഷ്‌ക ജ്വരം: മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് അടക്കം രണ്ട് പേർ കൂടി മരിച്ചു

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് രണ്ട് പേർ കൂടി മരിച്ചു. മൂന്ന് മാസം പ്രായമുള്ള കുഞ്ഞും മധ്യവയസ്‌കയുമാണ് മരിച്ചത്. ഇന്നലെയാണ് രണ്ട് മരണവും സംഭവിച്ചത്. മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് ഒരു മാസത്തിലേറെയായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു
ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്. കുട്ടിയുടെ മൃതദേഹം രാവിലെ ഏഴരയോടെ സംസ്‌കരിച്ചു. വീട്ടിലെ കിണർ വെള്ളമാണ് രോഗബാധക്ക് കാരണമായ ജലസ്രോതസ്സെന്ന് അധികൃതർ പറഞ്ഞു
മലപ്പുറം കാപ്പിൽ സ്വദേശിയായ 52കാരിയാണ് മരിച്ച രണ്ടാമത്തെയാൾ. കഴിഞ്ഞ അഞ്ചാം തീയതിയാണ് ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ഇന്നലെ മരണം സംഭവിച്ചു. വീടിന് സമീപത്തെ കുളത്തിൽ നിന്നാണ് ഇവർക്ക് രോഗബാധയുണ്ടായത്.
The post അമീബിക് മസ്തിഷ്‌ക ജ്വരം: മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് അടക്കം രണ്ട് പേർ കൂടി മരിച്ചു appeared first on Metro Journal Online.



