ട്രംപിന്റെ സമ്മർദത്തിന് വഴങ്ങില്ല: റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി തുടരുമെന്ന് പുടിനോട് മോദി

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് സമ്മർദത്തിനെതിരെ സഹകരണം ശക്തമാക്കി ഇന്ത്യയും റഷ്യയും ചൈനയും. റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യൻ പ്രസിഡന്റ് പുടിനെ അറിയിച്ചു. പഹൽഗാം ഭീകരാക്രമണം സംയുക്ത പ്രസ്താവനയിൽ പരാമർശിച്ച് ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ നിലപാട് ഷാങ്ഹായി സഹകരണ ഉച്ചകോടി അംഗീകരിച്ചു.
പരസ്പരം ആലിംഗനം ചെയ്താണ് പുടിനും മോദിയും സൗഹൃദം പുതുക്കിയത്. പുടിനെ കാണുന്നത് ആഹ്ലാദകരമാണെന്ന് മോദി പ്രതികരിച്ചു. തുടർന്ന് ഇരു നേതാക്കളും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗിന് സമീപത്ത് എത്തി ചർച്ച നടത്തി. ഉച്ചകോടിയുടെ ഫോട്ടോ സെഷന് ശേഷം ഒരിക്കൽ കൂടി നേതാക്കൾ കണ്ടു
നരേന്ദ്രമോദിയും പുടിനും ഉച്ചകോടിയുടെ വേദിയിൽ നിന്ന് ഒരേ കാറിലാണ് മടങ്ങിയത്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനെതിരായ ട്രംപിന്റെ ഭീഷണി കണക്കിലെടുക്കുന്നില്ലെന്ന വ്യക്തമായ സൂചനയാണ് മോദി നൽകിയത്. ഇറാനിലെ അമേരിക്കൻ, ഇസ്രായേൽ ആക്രമണത്തെയും ഉച്ചകോടി അപലപിച്ചു.
The post ട്രംപിന്റെ സമ്മർദത്തിന് വഴങ്ങില്ല: റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി തുടരുമെന്ന് പുടിനോട് മോദി appeared first on Metro Journal Online.