Kerala

ചോദ്യങ്ങൾ ഇനി 30; വിജയിക്കാൻ 18 എണ്ണം ശരിയാകണം

ഡ്രൈവിംഗ് ലേണേഴ്‌സ് ടെസ്റ്റിൽ മാറ്റം.നിലവിലെ 20 ചോദ്യത്തിനു പകരം ഇനി 30 ചോദ്യങ്ങളുണ്ടാകും. ജയിക്കാൻ 18 ഉത്തരങ്ങൾ ശരിയാക്കണം. ഓരോ ഉത്തരം മാർക്ക് ചെയ്യാൻ 30 സെക്കൻഡുകൾ നൽകും. പുതിയ സമ്പ്രദായം ഒക്ടോബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരും.

റോഡ് നിയമങ്ങളെ കുറിച്ച് കൂടുതൽ അറിവുണ്ടാക്കുക ലക്ഷ്യമിട്ടാണ് കൂടുതൽ ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള മോട്ടോർ വാഹന വകുപ്പിന്റെ നടപടി. നേരത്തെ 20 ചോദ്യങ്ങളിൽ 12 എണ്ണം ശരിയായാൽ ടെസ്റ്റ് വിജയിക്കുമായിരുന്നു. ഒരു ചോദ്യം എഴുതാനുള്ള സമയം പതിനഞ്ച് സെക്കൻഡുമായിരുന്നു.

ലൈസൻസ് എടുക്കാൻ അപേക്ഷിച്ചിരുന്നയാൾക്ക് ഡ്രൈവിംഗ് സ്‌കൂൾ മുഖേനയാണ് ലേണേഴ്‌സ് ടെസ്റ്റിനുള്ള ചോദ്യോത്തരങ്ങൾ അടങ്ങിയിരുന്ന പുസ്തകം നൽകിയിരുന്നത്. എന്നാൽ മോട്ടോർ വാഹന വകുപ്പിന്റെ ലീഡ്‌സ് എന്ന ആപ്ലിക്കേഷനിൽ ഇനി മുതൽ ലേണേഴ്‌സ് പരീക്ഷക്കുള്ള ചോദ്യങ്ങളും ഉത്തരങ്ങളും ഉൾപ്പെടെയുള്ള സിലബസ് നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്.
 

See also  വ്യക്തിപരമായ നിലപാട് പാർട്ടിയുടേതല്ല; പ്രിന്റു മഹാദേവനെ തള്ളി രാജീവ് ചന്ദ്രശേഖർ

Related Articles

Back to top button