Local
ബഷീർ ദിനാചരണം

മുക്കം: കാരക്കുറ്റി ജി.എൽ.പി.സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികളോടെ ബഷീർ ദിനാചരണം നടന്നു.
ചിത്രപ്രദർശനം, ഫിലിം പ്രദർശനം, കഥാപാത്രാവിഷ്കാരം, പുസ്തകാവതരണം, മെഗാ ക്വിസ് തുടങ്ങിയ പരിപാടികളാണ് ദിനാചരണത്തിൻ്റെ ഭാഗമായി നടന്നത്. ദിനാചരണ പരിപാടികൾ അഡ്വക്കറ്റ് സജിമോൻ കാരക്കുറ്റി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡൻ്റ് V. മുഹമ്മദുണ്ണി അധ്യക്ഷനായിരുന്നു. ഹെഡ്മാസ്റ്റർ ജി. അബ്ദുൽ റഷീദ്, എം.വി. സഫിയ, പി. ഷംനാബി, എം. മിഷ്‌ന ,C.N. നിഷി, സുചിത്ര പ്രസംഗിച്ചു. പരിപാടിയുടെ ഭാഗമായി നടന്ന ‘ബഷീറിൻ്റെ ലോകം’ ചിത്ര പ്രദർശനം വി.മുഹമ്മദുണ്ണി ഉദ്ഘാടനം ചെയ്തു.