Kerala
രാജി കൊണ്ട് കാര്യമില്ല; പി പി ദിവ്യക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് സതീശൻ

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവെച്ച പിപി ദിവ്യക്കെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ദിവ്യയുടെ ജനരോഷം ഭയന്നുള്ള രാജി കൊണ്ട് കാര്യമില്ല. ദിവ്യക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു
ക്ഷണിക്കപ്പെടാതെ എത്തി, പിന്നെ വാക്കുകൾ കൊണ്ട് ഒരു മനുഷ്യജീവൻ അവസാനിപ്പിച്ചു. എല്ലാം കഴിഞ്ഞ് രാജി കൊണ്ട് പരിഹാരമാകുമോ. ഭർത്താവ് നഷ്ടപ്പെട്ട ഭാര്യയുടെയും അച്ഛൻ നഷ്ടപ്പെട്ട മക്കളുടെയും വേദന ഇല്ലാതാകുമോ. പൊലിഞ്ഞ ജീവൻ തിരിച്ച് കൊടുക്കാൻ ആകുമോയെന്നും സതീശൻ ചോദിച്ചു
The post രാജി കൊണ്ട് കാര്യമില്ല; പി പി ദിവ്യക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് സതീശൻ appeared first on Metro Journal Online.