Kerala

2026 ജനുവരിക്കുള്ളിൽ വീടുകൾ കൈമാറുമെന്ന് നിയമസഭയിൽ മുഖ്യമന്ത്രി

വയനാട് പുനരധിവാസത്തിന്റെ ഭാഗമായി 2026 ജനുവരിക്കുള്ളിൽ വീടുകൾ കൈമാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. വയനാട് പുനരധിവാസം സംബന്ധിച്ചുള്ള ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. 402 കുടുംബങ്ങളുടെ ലിസ്റ്റ് തയ്യാറായിട്ടുണ്ടെന്നും ഫേസ് വൺ, ഫേസ് ടു എ, ഫേസ് ടു ബി ഘട്ടങ്ങളിലായാണ് പുനരധിവാസം നടപ്പാക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു

സർക്കാർ സഹായം 15 ലക്ഷം ലഭിക്കുന്നതിന് അപേക്ഷ നൽകിയ കുടുംബങ്ങൾക്ക് ഈ തുക വിതരണം ചെയ്തിട്ടുണ്ട്. 2026 ജനുവരിക്കുള്ളിൽ വീടുകൾ കൈമാറും. അപ്പീൽ സർക്കാർ തലത്തിൽ പരിശോധിച്ചു. ദുരിതാശ്വാസ നിധിയിൽ ലഭിച്ച തുക യഥാസമയം വിനിയോഗിച്ചിട്ടില്ലെന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

104 ഗുണഭോക്താക്കൾക്ക് 15 ലക്ഷം രൂപ നൽകി. ബാക്കി 295 ഗുണഭോക്താക്കൾ വീടിന് സമ്മതപത്രം നൽകി. 526 കോടി രൂപയാണ് കേന്ദ്രം നൽകിയത്. അത് സഹായമല്ല, വായ്പയാണ്. ചൂരൽമല സേഫ് സോൺ റോഡും വൈദ്യുതിയും പുനഃസ്ഥാപിക്കുന്ന നടപടികൾ തുടങ്ങിയെന്നും മുഖ്യമന്ത്രി അറിയിച്ചു.
 

See also  ശക്തമായ കാറ്റും മഴയും; എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Related Articles

Back to top button