World

ഗാസയിൽ ഇസ്രായേൽ കൂട്ടക്കുരുതി നടത്തി ഇസ്രായേൽ സൈന്യം; ഒരു ദിവസത്തിനിടെ കൊല്ലപ്പെട്ടത് 106 പേർ

ഗാസയിൽ കരയാക്രമണം ശക്തമാക്കി ഇസ്രായേൽ. ഒരു ദിവസത്തിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 106 ആയി. ഗാസയിലുള്ള 3000 ഹമാസ് പോരാളികളെ ഇല്ലാതാക്കാൻ കൂടുതൽ സൈന്യത്തെ എത്തിക്കുമെന്ന് ഇസ്രായേൽ അറിയിച്ചു. കരയാക്രമണം രൂക്ഷമായതോടെ ഗാസയിൽ ആയിരങ്ങളാണ് ജീവനം കൈയ്യിലേന്തി പലായനം ചെയ്യുന്നത്

ജനത്തിന് ഒഴിഞ്ഞുപോകാൻ ഇസ്രായേൽ അനുവദിച്ച അൽ റഷീദ് പാതയിൽ നടന്നുനീങ്ങാൻ പോലുമാകാത്ത അത്രയും തിരക്കാണ്. സ്‌കൂളുകൾ, ആശുപത്രികൾ, വീടുകൾ എല്ലാം ഇസ്രായേൽ ആക്രമണത്തിൽ തകർന്നു. ഗാസയിൽ പട്ടിണി കിടന്ന് മരിച്ചവരുടെ എണ്ണം 428 ആയി

പലയിടങ്ങളിലും മൃതദേഹങ്ങൾ ചിതറിക്കിടക്കുന്നതായാണ് റിപ്പോർട്ട്. രണ്ട് വർഷത്തിനിടയിലെ ഏറ്റവും വലിയ ആക്രമണമാണ് ഗാസയിൽ ഇസ്രായേൽ അഴിച്ചുവിടുന്നത്. ഇസ്രായേലിന് അമേരിക്ക പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ദിവസങ്ങൾക്കുള്ളിൽ ഹമാസ് പാഠം പഠിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അറിയിച്ചു.
 

See also  ബലൂചിസ്ഥാൻ ട്രെയിൻ റാഞ്ചലിന് പിന്നിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് പാക്കിസ്ഥാൻ

Related Articles

Back to top button