Kerala

മലമ്പുഴ ചേമ്പനയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പുലിക്കുട്ടി; മുൻകാലിന് പരുക്ക്

മലമ്പുഴ അകമലവാരം ചേമ്പനയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പുലിക്കുട്ടിയെ കണ്ടെത്തി. ബി തങ്കച്ചന്റെ പറമ്പിന് സമീപത്തായാണ് പുലിക്കുട്ടിയെ കണ്ടെത്തിയത്. വളർത്തുനായ കുരയ്ക്കുന്നത് കണ്ടാണ് തങ്കച്ചൻ ശ്രദ്ധിച്ചത്. ഏകദേശം രണ്ട് വയസ്സോളം പ്രായമുള്ള പുലിക്കുട്ടിയാണ് കണ്ടത്. 

ഇതിന്റെ മുൻകാലിന് പരുക്കേറ്റിട്ടുണ്ട്. തങ്കച്ചൻ വിവരം അറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി. പുലിക്കുട്ടിയെ വനംവകുപ്പിന്റെ ധോണി ബേസ് ക്യാമ്പിലേക്ക് കൊണ്ടുപോയി. ഇവിടെ പ്രാഥമിക ചികിത്സ നൽകിയ ശേഷം മണ്ണൂത്തി വെറ്ററിനറി കോളേജിലേക്ക് കൊണ്ടുപോകും. 

കഴിഞ്ഞ വർഷം ജനുവരിയിൽ ആൾത്താമസമില്ലാത്ത വീട്ടിൽ നിന്ന് രണ്ട് പുലിക്കുട്ടികളെ കണ്ടെത്തിയിരുന്നു. ഇവിടെ നിന്ന് എട്ട് കിലോമീറ്റർ അകലെ ധോണിയിലായിരുന്നു അന്ന് പുലിക്കുട്ടികളെ കണ്ടെത്തിയത്.
 

See also  സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

Related Articles

Back to top button