Kerala

മുഖ്യമന്ത്രിയായി തുടരാൻ യോഗ്യൻ പിണറായി മാത്രം; പ്രതിപക്ഷം ഷണ്ഡൻമാർ: വെള്ളാപ്പള്ളി

ആഗോള അയ്യപ്പ സംഗമം വിജയമാണെന്നും ശബരിമലയുടെ വികസനവുമായി ബന്ധപ്പെട്ട് ഒരുപാട് ചർച്ചകൾ നടക്കണമെന്നും എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പമ്പയിൽ നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിൽ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി. 

യുവതി പ്രവേശനകാലത്തെ സമരങ്ങളുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കണമെന്നത് ന്യായമായ ആവശ്യമാണ്. എന്നാൽ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സർക്കാർ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലം തിരുത്തണമെന്ന് വാശി പിടിക്കേണ്ട കാര്യമില്ല. തിരുത്തിയ രീതിയിലാണ് സർക്കാരിന്റെ സമീപനം

യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സമരങ്ങൾക്കെതിരായ കേസുകൾ പിൻവലിച്ചാൽ അതിന്റെ ഗുണം സർക്കാരിനുണ്ടാകും. ഇടതുപക്ഷത്ത് മുഖ്യമന്ത്രിയായി തുടരാൻ യോഗ്യൻ പിണറായി മാത്രമാണ്. പ്രതിപക്ഷം ഷണ്ഡൻമാരാണെന്നും വെള്ളാപ്പള്ളി പറഞ്ഞു
 

See also  പിപി ദിവ്യയുടേത് അപക്വ നടപടി; നവീൻ ബാബു ഏറെ പ്രിയപ്പെട്ടവനായിരുന്നുവെന്ന് കെപി ഉദയഭാനു

Related Articles

Back to top button