Kerala

കൂടെ നിൽക്കുമെന്ന് പറഞ്ഞിട്ട് ഒഴിവാക്കി പോയവരുണ്ട്; തനിക്ക് തന്നോട് തന്നെയാണ് കടപ്പാടെന്ന് ഭാവന

ജീവിതത്തിൽ തന്നോട് തന്നെയാണ് കടപ്പാടെന്ന് നടി ഭാവന. തനിക്കുണ്ടായ സംഭവത്തിൽ പരാതിപ്പെട്ടത് ജീവിതത്തിലെടുത്ത ശരിയായ തീരുമാനമായിരുന്നുവെന്നും ഭാവന പറഞ്ഞു. അത് ശരിയായ തീരുമാനമായിരുന്നു. എനിക്ക് അതാണ് ശരിയെന്ന് തോന്നി. അത് ചെയ്തു

അത് ചെയ്തില്ലായിരുന്നുവെങ്കിൽ എന്റെ ജീവിതവും മാനസികവുമായ സമാധാനവും നഷ്ടപ്പെട്ടാനെ. ഞാൻ തെറ്റ് ചെയ്യാത്തിടത്തോളം പരാതിപ്പെടുക എന്നതാണ് ശരിയായ തീരുമാനമെന്ന് ഞാൻ വിശ്വസിക്കുന്നതായും ഭാവന പറഞ്ഞു. 

ഒരു വീടിനുള്ളിലെ വഴക്കാണെങ്കിൽ അത് നാല് ചുവരിനുള്ളിൽ തീരും. ഇത് പക്ഷേ അങ്ങനെയല്ല. പബ്ലിക് ഫിഗർ ആകുമ്പോൾ ഉണ്ടാകുന്ന ശബ്ദം എത്രത്തോളമെന്ന് നമുക്കറിയാം. നമുക്ക് ചെയ്യാനാകുന്നത് ആ ബഹളത്തിൽ നിന്ന് മാറി നിൽക്കുകയെന്നതാണ്. അതാണ് ഞാൻ ചെയ്തതെന്നും ഭാവന പറഞ്ഞു. 

കൂടെ നിന്നവർ എനിക്ക് വളരെ ക്ലോസ് ആയവരാണ്. അധികം പരിചയമില്ലാത്തവർ നൽകുന്ന പിന്തുണ വികാരഭരിതയാക്കും. കൂടെ നിൽക്കുമെന്ന് പറഞ്ഞിട്ട് കൂടെ നിൽക്കാതെ പോയ കുറച്ച് സാക്ഷികളുണ്ടായിരുന്നു. അവരുടെ പേര് പറയാനാഗ്രഹിക്കുന്നില്ലെന്നും ഭാവന പറഞ്ഞു
 

See also  മൂന്ന് തവണ എംഎൽഎ, മുതിർന്ന നേതാവ്; ഇ എം അഗസ്തി കട്ടപ്പന നഗരസഭയിൽ പരാജയപ്പെട്ടു

Related Articles

Back to top button