Kerala

ബിജെപി കൗൺസിലറുടെ ആത്മഹത്യ; പുറത്തുവരുന്ന കാര്യങ്ങൾ ഗൗരവതരമെന്ന് മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം നഗരസഭാ കൗൺസിലർ അനിലിന്റെ മരണവുമായി ബന്ധപ്പെട്ട് ഇപ്പോൾ പുറത്തുവരുന്ന കാര്യങ്ങൾ ഗുരുതരമെന്ന് മന്ത്രി വി ശിവൻകുട്ടി. അനിലിന്റെ ആത്മഹത്യാക്കുറിപ്പിൽ ഒരിടത്തും പോലീസ് ഭീഷണിയെ തുടർന്നാണ് ജീവനൊടുക്കിയതെന്ന് പറയുന്നില്ല. സ്വന്തം പാർട്ടിക്കാർ ചതിച്ചതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ്. അനിലിന്റെ ഭാര്യ ചില കാര്യങ്ങൾ പറഞ്ഞെന്നും അത് ഇപ്പോൾ വെളിപ്പെടുത്തില്ലെന്നും മന്ത്രി പറഞ്ഞു. 

സർക്കാർ തലത്തിൽ സമഗ്രമായ അന്വേഷണം നടത്തിയാൽ ആരാണ് കാശ് എടുത്തതെന്ന് കൃത്യമായി അറിയാൻ കഴിയും. കാശ് അടയ്ക്കാത്തവരാണ് മരണത്തിന് ഉത്തരവാദികൾ. അവർക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണം. ആത്മഹത്യാക്കുറിപ്പിൽ എവിടെയെങ്കിലും പോലീസ് എന്നുപറയുന്നുണ്ടോ?. ബിജെപി പ്രവർത്തകർ സഹായിച്ചില്ലെന്ന് മാത്രമാണ് അതിൽ പറയുന്നത്. 

രാജീവ് ചന്ദ്രശേഖറിനെയും കരമന ജയനെയും അനിലിന്റെ ഭാര്യ കണ്ടപ്പോൾ നിങ്ങളെയൊക്കെ ചേട്ടൻ അന്ന് വന്ന് കണ്ടതല്ലേ എന്ന് വളരെ രോഷത്തോടൈ പറയുന്നുണ്ടായിരുന്നെന്നും മന്ത്രി പറഞ്ഞു
 

See also  ഹൈസ്കൂൾ സമയമാറ്റം ഇന്നുമുതൽ പ്രാബല്യത്തിൽ: പുതിയ അധ്യയന സമയം രാവിലെ 9.45 മുതൽ വൈകുന്നേരം 4.15വരെ

Related Articles

Back to top button