World

അവർ സ്വന്തം ജനങ്ങളെ ബോംബിട്ട് കൊല്ലുകയാണ്; യുഎന്നിൽ പാക്കിസ്ഥാനെതിരെ ഇന്ത്യ

ഐക്യരാഷ്ട്രസഭയിൽ പാക്കിസ്ഥാനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യ. യുഎൻഎച്ച്ആർസി കൗൺസിൽ യോഗത്തിലാണ് വിമർശനം. പാക്കിസ്ഥാൻ സ്വന്തം ജനങ്ങളെ ബോംബിട്ട് കൊല്ലുകയാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. ഇന്ത്യക്കെതിരെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് പാക്കിസ്ഥാൻ ഉന്നയിക്കുന്നതെന്ന് ഇന്ത്യൻ പ്രതിനിധി ക്ഷിതിജ് ത്യാഗി പറഞ്ഞു

ഒരു പ്രതിനിധി സംഘം ഇന്ത്യക്കെതിരെ അടിസ്ഥാനരഹിതവും പ്രകോപനപരവുമായ പ്രസ്താവനകൾ ഉന്നയിച്ച് ഈ വേദിയെ ദുരുപയോഗം ചെയ്യുന്നത് തുടരുകയാണ്. ഞങ്ങളുടെ ഭൂമിക്ക് മേൽ കണ്ണുവെക്കുന്നതിന് പകരം അവർ നിയമവിരുദ്ധമായി കയ്യേറിയിരിക്കുന്ന ഇന്ത്യൻ പ്രദേശം ഒഴിഞ്ഞു പോകുകയാണ് വേണ്ടത്. 

സൈനിക മേധാവിത്വം ഉപയോഗിച്ച് നിശബ്ദരാക്കിയ ഭരണകൂടത്തെയും പീഡനങ്ങളാൽ കളങ്കിതമാക്കിയ മനുഷ്യാവകാശ ചരിത്രത്തെയും രക്ഷിക്കാൻ ശ്രദ്ധിക്കുകയാണ് വേണ്ടെന്നും ക്ഷിതിജ് പരിഹസിച്ചു. കഴിഞ്ഞ ദിവസം ഖൈബർ പക്തുൺഖ്വ പ്രവിശ്യയിൽ പാക് സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 30 പേർ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവം ചൂണ്ടിക്കാട്ടിയാണ് ക്ഷിതിജിന്റെ വിമർശനം
 

See also  ചെറുപുഞ്ചിരിയോടെ കൈ വീശിക്കാണിച്ച് സുനിതയും സംഘവും പേടകത്തിന് പുറത്തേക്ക്; വൈദ്യപരിശോധനക്കായി മാറ്റി

Related Articles

Back to top button