Kerala

വിഴിഞ്ഞത്ത് വീട്ടിൽ നിന്നും 90 പവൻ സ്വർണവും ഒരു ലക്ഷം രൂപയും മോഷണം പോയി

തിരുവനന്തപുരം വിഴിഞ്ഞത്ത് മുൻ ഫയർഫോഴ്സ് ഉദ്യോഗസ്ഥന്റെ വീട്ടിൽ വൻ കവർച്ച. മുൻ ഫയർഫോഴ്സ് ഉദ്യോഗസ്ഥനായ ഗിൽബർട്ടിന്റെ വെണ്ണിയൂരിലെ വീട്ടിലാണ് കവർച്ച നടന്നത്. 90 പവൻ സ്വർണ്ണവും 1 ലക്ഷം രൂപയുമാണ് മോഷണം പോയത്. 

വീട്ടിൽ ആളില്ലാത്ത സമയത്താണ് മോഷണം നടന്നത്. വീടിന്റെ രണ്ടാമത്തെ നിലയിലായിരുന്നു 90 പവൻ സൂക്ഷിച്ചിരുന്നത്. താഴത്തെ നിലയിലെ മുറിയിൽ നിന്നും ഒരു ലക്ഷം രൂപയും മോഷണം പോയിട്ടുണ്ട്. 

സഹോദരിയുടെ മകന്റെ മരണവുമായി ബന്ധപ്പെട്ട് തൊട്ടടുത്തുള്ള സഹോദരിയുടെ വീട്ടിലായിരുന്നു വീട്ടുകാർ രാത്രി ഉറങ്ങാൻ പോയിരുന്നത്. ഇത് അറിയാവുന്ന ആരോ ആണ് മോഷണം നടത്തിയതെന്നാണ് വീട്ടുകാർ പറയുന്നത്. സംഭവത്തിൽ വിഴിഞ്ഞം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു
 

See also  വീണ്ടും സജീവമായി ഓൺലൈൻ ലോട്ടറി; വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ വഴി വിൽപ്പന

Related Articles

Back to top button