Kerala

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരുക്ക്

തിരുവനന്തപുരം മണ്ണന്തല മരുതൂരിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. നിരവധി പേർക്ക് പരുക്കേറ്റു. തിരിവനന്തപുരത്ത് നിന്നും പത്തനംതിട്ട മൂഴിയാറിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ് എതിർ ദിശയിൽ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. 

രണ്ട് വാഹനങ്ങളിലെയും ഡ്രൈവർമാരുടെ നില ഗുരുതരമാണ്. വാഹനം വെട്ടിപ്പൊളിച്ചാണ് ഡ്രൈവർമാരെ പുറത്തെടുത്തത്. പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 

26 പേരാണ് ബസിലുണ്ടായിരുന്നത്. റോഡ് നിർമാണത്തിലെ തകരാറാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു
 

See also  കെപി ശങ്കരദാസിനെ ആശുപത്രി മാറ്റുന്ന കാര്യത്തിൽ തീരുമാനം ഇന്ന്

Related Articles

Back to top button