ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ഷാഫി പറമ്പിൽ ഉടൻ ബംഗളൂരുവിലേക്ക് ട്രിപ്പ് വിളിക്കും: ഇഎൻ സുരേഷ് ബാബു

ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുവുമായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു. ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ഷാഫി പറമ്പിൽ ഉടൻ ബംഗളൂരുവിലേക്ക് ട്രിപ്പ് വിളിക്കുമെന്ന് സുരേഷ് ബാബു ആരോപിച്ചു. ഷാഫിയും രാഹുൽ മാങ്കൂട്ടത്തിലും ഇക്കാര്യത്തിൽ കൂട്ടുകച്ചവടം നടത്തുന്നവരാണ്
സ്ത്രീ വിഷയത്തിൽ രാഹുലിന്റെ ഹെഡ്മാഷ് ഷാഫി പറമ്പിലാണ്. കോൺഗ്രസിലെ പല നേതാക്കളും രാഹുലിന്റെ അധ്യാപകരാണെന്നും സുരേഷ് ബാബു പരിഹസിച്ചു. ലൈംഗിക പീഡനാരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ മണ്ഡലത്തിൽ വീണ്ടും എത്തിയതിന് പിന്നാലെയാണ് ഷാഫിക്കെതിരെയും ലൈംഗികാരോപണം ഉയർന്നിരിക്കുന്നത്
രാഹുൽ മാങ്കൂട്ടത്തിൽ ചെയ്തത് അംഗീകരിക്കില്ലെന്ന് പറയാൻ ഷാഫി പറമ്പിലിനെ വെല്ലുവിളിക്കുകയാണ്. അതിനുള്ള ധൈര്യം ഷാഫിക്കുണ്ടാകില്ല. ഈ കാര്യത്തിൽ കൂട്ടുകച്ചവടമാണ്. അതിലും വലിയ അധ്യാപകരാണ് മുകളിലുള്ളത്. അതുകൊണ്ടാണ് വലിയ നേതാക്കൾ ഇവർക്കെതിരെ ഒന്നും മിണ്ടാത്തതെന്നും സുരേഷ് ബാബു പറഞ്ഞു.