Kerala

ചേരാനല്ലൂര്‍ വാഹനാപകടം; 17കാരന് ജാമ്യം അനുവദിച്ച് ജുവനൈൽ ജസ്റ്റിസ് ബോർഡ്

കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകടക്കേസില്‍ കസ്റ്റഡിയിലെടുത്ത 17കാരന് ജാമ്യം. ജുവനൈൽ ജസ്റ്റിസ് ബോർഡ് ആണ് ജാമ്യം അനുവദിച്ചത്.

നരഹത്യ വകുപ്പ് ചുമത്തിയതിന് പിന്നാലെ പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. പിന്നാലെ പതിനേഴുകാരനെ പൊലീസ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കുകയായിരുന്നു. നേരത്തെ കുട്ടിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടതിൽ ചേരനല്ലൂർ സ്റ്റേഷന് മുന്നിൽ, മരിച്ച ജയബാലകൃഷ്ണന്‍റെ കുടുംബവും നാട്ടുകാരും കുത്തിയിരുന്ന് പ്രതിഷേധിക്കുന്നതിനിടെയാണ് പൊലീസ് മാധ്യമങ്ങളെ കണ്ട് കസ്റ്റഡി വിവരം അറിയിച്ചതും പിന്നാലെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയതും.

‘കുട്ടിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റാനോ ബന്ധുക്കളുടെ കൂടെ വിടാനോ മജിസ്‌ട്രേറ്റിന് തീരുമാനിക്കാം. മൈനര്‍ ആയ കുട്ടിയെ രാത്രി കസ്റ്റഡിയിലെടുത്താല്‍ ഒരു പൊലീസ് സ്റ്റേഷനിലേക്കും കൊണ്ടുവരാന്‍ കഴിയില്ല. ഇടിച്ച വാഹനത്തിന്റെ ആര്‍സി ഓണര്‍ക്കെതിരെ നിയമപ്രകാരം നടപടിയെടുക്കും’, എന്നും പൊലീസ് വിശദീകരിച്ചിരുന്നു.

17കാരനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടതിൽ പൊലീസിനെതിരെ രൂക്ഷവിമർശനമാണ് നേരത്തെ കുടുംബം ഉന്നയിച്ചത്. അച്ഛന്‍റെ മൃതശരീരം വിട്ട് കിട്ടും മുമ്പാണ് വണ്ടിയിടിച്ചുകൊന്നവന് പൊലീസ് സ്റ്റേഷന്‍ ജാമ്യം അനുവദിച്ചതെന്ന് കുടുംബം കുറ്റപ്പെടുത്തി. തങ്ങളുടെ അച്ഛന്‍ തട്ടുകടക്കാരന്‍ ആയതുകൊണ്ടല്ലേ. അവന്‍ ജഡ്ജിയുടെ മകനല്ലേ. രണ്ട് ഇവിടെ രണ്ട് നിയമം ആണോ. ഇത്രയും സമയം വന്നിരുന്നിട്ടും ഒരക്ഷരം പൊലീസുകാര്‍ പ്രതികരിച്ചിട്ടില്ലെന്നും മക്കള്‍ ആരോപിച്ചിരുന്നു. ‘എന്റെ അച്ഛനെ കൊന്നവരെ എന്തിന് വിട്ടുവെന്ന് ചോദിച്ചപ്പോള്‍ അവര്‍ക്ക് മറുപടിയില്ല. എന്റെ അച്ഛന്റെ ചിതപോലും കത്തി തീര്‍ന്നിട്ടില്ല. എന്നിട്ടാണ് ഇവിടെ വന്ന് സംസാരിക്കുന്നത്. അവര്‍ക്ക് മനുഷ്യത്വം ഇല്ല. നീതിക്കായി ഏതറ്റം വരെയും പോകും. കാരണം ഞങ്ങള്‍ക്ക് ഒറ്റ തന്തയേ ഉള്ളൂ. അദ്ദേഹത്തെയാണ് കൊന്നുകളഞ്ഞത്’, എന്നും മക്കൾ വെെകാരികമായി പ്രതികരിച്ചിരുന്നു.

ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെയാണ് ചേരാനല്ലൂര്‍ കണ്ടെയ്‌നര്‍ റോഡില്‍ പതിനേഴുകാരന്‍ ഓടിച്ച ബെന്‍സ് കാറിടിച്ച് മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്‍ മരിച്ചത്. അഡീഷണല്‍ ജഡ്ജിയുടെ മകന്‍ ആണ് ഇടിച്ച വാഹനം ഓടിച്ചത്. 17കാരനെ പൊലീസ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കടുത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് പൊലീസ് കടുത്ത നടപടയിലേക്ക് പോലും കടന്നത്. 17കാരനെതിരെ നരഹത്യവകുപ്പ് ചുമത്തുകയായിരുന്നു .

See also  വയനാട് പുനരധിവാസം വൈകുന്നതിൽ യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം; ലാത്തിച്ചാർജ്

Related Articles

Back to top button