Kerala
തിരിച്ചിറങ്ങി സ്വർണവില; സംസ്ഥാനത്ത് പവന് ഇന്ന് 680 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്. പവന് ഇന്ന് 680 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്റെ വില 83,920 രൂപയിലെത്തി. ഗ്രാമിന് 85 രൂപ കുറഞ്ഞ് 10,490 രൂപയായി.
ഇന്നലെ പവന് 240 രൂപയും ഗ്രാമിന് 30 രൂപയും കുറഞ്ഞിരുന്നു. അതേസമയം രാജ്യാന്തര വില ഉയരുന്നതിനാൽ സംസ്ഥാനത്തും വരും ദിവസങ്ങളിൽ സ്വർണവില കൂടാനിടയുണ്ടെന്നാണ് സൂചനകൾ
18 കാരറ്റ് സ്വർണം ഗ്രാമിന് 75 രൂപ കുറഞ്ഞ് 8690 രൂപയിലെത്തി. വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 147 രൂപയിൽ തുടരുകയാണ്.