Kerala

പുതുയുഗ യാത്രയുടെ സമാപനം ഇന്ന് തിരുവനന്തപുരത്ത്; സർപ്രൈസ് ഉണ്ടാകുമെന്ന് സതീശൻ

പ്രതിപക്ഷ നേതാവ് വിഡി സതീശൻ നയിച്ച പുതുയുഗ യാത്രയുടെ സമാപന സമ്മേളനം ഇന്ന് വൈകിട്ട് തിരുവനന്തപുരത്ത് നടക്കും. സമാപന സമ്മേളനത്തിൽ സർപ്രൈസ് ഉണ്ടാകുമെന്ന് വിഡി സതീശൻ പറഞ്ഞു. പുതുയുഗ യാത്ര ജനം ഏറ്റെടുത്തു. യുഡിഎഫ് കേരളത്തെ പുനർനിർമിക്കുമെന്നും സതീശൻ പറഞ്ഞു

പുതുയുഗ യാത്രയിൽ കണ്ണൂരിലെ മണ്ഡലങ്ങളിൽ പോലും കണ്ടത് ജനപ്രളയമാണ്. യുഡിഎഫ് കേരളത്തെ പുനർ നിർമിക്കുമെന്നാണ് ജാഥയിൽ പറഞ്ഞത്. ഒരു പ്രസ്ഥാനം തെരഞ്ഞെടുപ്പിന് മുൻപ് ഇത്ര വലിയ ഗൃഹപാഠം ചെയ്യുന്നത് ഇന്ത്യൻ ചരിത്രത്തിലാദ്യമാണ്. വർഗീയതക്കെതിരെയുള്ള അതിശക്തമായ പോരാട്ടം നടന്നു. യാത്രയിൽ ഗ്രൂപ്പുകൾ അപ്രസക്തമായി. കണ്ടത് ടീം യുഡിഎഫിനെയാണെന്ന് വിഡി സതീശൻ പറഞ്ഞു.

പേരാമ്പ്രയിലെ വിവാദത്തിലും സതീശൻ പ്രതികരിച്ചു. ഷാഫി പറമ്പിൽ സദസിൽ നിന്ന് സ്‌നേഹപൂർവം മാറ്റിയതാണ്. ഇതിനേക്കാൾ വലിയ വാർത്തകൾ ഗോവിന്ദൻ മാസ്റ്ററുടെ ജാഥയിൽ ഉണ്ടായിരുന്നല്ലോയെന്നും സതീശൻ ചോദിച്ചു.

See also  ക്ഷേമ പെൻഷൻ തട്ടിപ്പ്: മൃഗസംക്ഷണ വകുപ്പിലും നടപടി, ഡോക്ടറടക്കം പട്ടികയിൽ

Related Articles

Back to top button