കഠിനംകുളം ആതിര വധക്കേസ്; പ്രതി ജോൺസൺ ഔസേപ്പിന്റെ ജാമ്യാപേക്ഷ തള്ളി

കഠിനംകുളം ആതിര കൊലക്കേസിൽ പ്രതി ചെല്ലാനം ജോൺസൺ ഔസേപ്പിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. പ്രതിയെ ജയിലിൽ തുടർന്ന് വിചാരണ ചെയ്യാൻ ഉത്തവിട്ട കോടതി റമാൻഡ് 30 വരെ നീട്ടി. വടക്കേവിള പാടിക്കവിളാകം ഭരണിക്കാവ് ഭഗവതി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന വെഞ്ഞാറമൂട് പ്ലാവിള വീട്ടിൽ ആതിര(30) ജനുവരി 21നാണ് കൊല്ലപ്പെട്ടത്
ആതിരയെ കഴുത്തിൽ കുത്തേറ്റ് മരിച്ച നിലയിൽ കാണുകയായിരുന്നു. കൃത്യത്തിന് ദിവസങ്ങൾക്ക് മുമ്പ് തന്നെ ജോൺസൺ തന്നെ കൊല്ലുമെന്ന് ആതിര പൂജാരിയായ ഭർത്താവിനോട് പറഞ്ഞിരുന്നു. പ്രതി പുറത്തിറങ്ങുന്നത് സമൂഹത്തിന് ആപത്താണെന്ന് കോടതി വിലയിരുത്തി.
ഇൻസ്റ്റഗ്രാം വഴിയാണ് ആതിരയും ജോൺസണും പരിചയപ്പെട്ടത്. ആതിരയുടെ ചിത്രങ്ങൾ കാണിച്ച് ബ്ലാക്ക്‌മെയിൽ ചെയ്ത് ഒരു ലക്ഷം രൂപ പ്രതി കൈക്കലാക്കിയിരുന്നു. ആതിര ഒപ്പം ചെല്ലാത്തതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായതെന്ന് പോലീസ് പറയുന്നു.