Kerala

കായംകുളത്ത് നാലര വയസുകാരനെ ചട്ടുകം ചൂടാക്കി പൊള്ളിച്ചു; അമ്മ അറസ്റ്റിൽ

കായംകുളത്ത് നാലര വയസുകാരനെ അമ്മ ചട്ടുകം കൊണ്ട് പൊള്ളിച്ചെന്ന് പരാതി. സംഭവത്തിൽ കുട്ടിയുടെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. കായംകുളം കണ്ടല്ലൂർ പുതിയവിള സ്വദേശിയായ നാലര വയസുകാരനാണ് പൊള്ളലേറ്റത്. കുട്ടിയുടെ പിൻഭാഗത്തും കാലിലുമാണ് പൊള്ളലേറ്റത്

കുട്ടി നിക്കറിൽ മൂത്രമൊഴിച്ചതിന് അമ്മ ചട്ടുകം കൊണ്ട് പൊള്ളിച്ചെന്ന അമ്മായിയമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കുട്ടിയുടെ അമ്മയ്‌ക്കെതിരെ പോലീസ് കേസെടുത്തത്. പൊള്ളലേറ്റ കുട്ടിയെ അമ്മ തന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്. 

കുട്ടിയുടെ പിൻഭാഗത്തും തുടയിലുമടക്കം പൊള്ളലേറ്റിട്ടുണ്ട്. ചപ്പാത്തി കല്ലിൽ ഇരുന്നാണ് കുഞ്ഞിന് പൊള്ളലേറ്റതെന്നാണ് അമ്മ ആശുപത്രി അധികൃതരോട് പറഞ്ഞത്. എന്നാൽ അമ്മ ഉപദ്രവിച്ചതായി കുട്ടിയും മൊഴി നൽകി. കുട്ടിയുടെ അച്ഛൻ സൈന്യത്തിലാണ്.
 

See also  എംപോക്‌സ് സ്ഥിരീകരിച്ച യുവാവുമായി സമ്പർക്കമുള്ള 23 പേർ നിരീക്ഷണത്തിൽ; മലപ്പുറത്ത് കനത്ത ജാഗ്രത

Related Articles

Back to top button