Kerala

പികെ ശശിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഇഎൻ സുരേഷ് ബാബു

പി. കെ ശശിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു. പാർട്ടിയുടെ നേതൃത്വത്തിൽ നിയമ നടപടി സ്വീകരിക്കും. പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തിൽ ചർച്ച ചെയ്ത ശേഷം തീരുമാനം എടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

സ്പിരിറ്റ് കച്ചവടക്കാരൻ എന്ന പി കെ ശശിയുടെ ആരോപണം, എന്റെ പൊതുജീവിതത്തെ ബാധിക്കില്ല. ആരോപണം ഉന്നയിച്ചവർ തെളിവുകൾ പുറത്തു വിടണം. എൻറെ ജീവിതം എല്ലാവർക്കും അറിയുന്നതാണ്. എല്ലാ ആരോപണങ്ങൾക്കും മറുപടി പറയേണ്ട ബാധ്യത ജില്ലാ സെക്രട്ടറി എന്ന നിലക്കില്ല.

പികെ ശശിയെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ വൈകിപോയെന്ന് തോന്നുന്നില്ല. അത് ഏറ്റവും അവസാന നടപടിയാണ്. സ്പിരിറ്റ് എന്ന വാക്ക് ഉപയോഗിച്ച് എത്ര ആക്രമിച്ചാലും തന്നെ ബാധിക്കില്ലെന്നും സുരേഷ് ബാബു പറഞ്ഞു.തൻറെ ജീവിതം എല്ലാവർക്കും അറിയുന്നതാണെന്നും ശശിയുടെ ആരോപണങ്ങൾക്ക് ജനങ്ങൾ മറുപടി നൽകുമെന്നും ഇഎൻ സുരേഷ്ബാബു പറഞ്ഞു.

See also  ഇവര് എല്ലാരും കാറില്‍ പോകുന്നത് എന്തിനാ..; ഗതാഗതം സ്തംഭിപ്പിച്ച് സമ്മേളനം നടത്തുന്നതിനെ ന്യായീകരിച്ച് എ വിജയരാഘവന്‍

Related Articles

Back to top button