Kerala

ബാലരാമപുരത്ത് 2 വയസുകാരിയെ കിണറ്റിലെറിഞ്ഞു കൊന്ന കേസ്; അമ്മ ശ്രീതുവും അറസ്റ്റിൽ

തിരുവനന്തപുരം ബാലരാമപുരത്ത് കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞ കേസിൽ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. ബാലരാമപുരം പോലീസാണ് ശ്രീതുവിനെ അറസ്റ്റ് ചെയ്തത്. കേസിൽ കുട്ടിയുടെ അമ്മാവൻ ഹരികുമാറിനെ ന്നാം പ്രതിയാക്കി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു

ശ്രീതുവിനെതിരെ നേരത്തെ വഞ്ചന കേസ് മാത്രമായിരുന്നു രജിസ്റ്റർ ചെയ്തിരുന്നത്. ശ്രീതു നുണ പരിശോധനക്ക് വിസമ്മതിച്ചിരുന്നു. ഇതിൽ ശ്രീതുവിന്റെ പങ്ക് വ്യക്തമാണെന്ന് പോലീസ് അറിയിച്ചു. ശ്രീതുവും സഹോദരൻ ഹരികുമാറിന്റെയും മൊബൈൽ ഫോണുകളുടെ ശാസ്ത്രീയ പരിശോധനയിൽ ഇരുവരും തമ്മിൽ അസാധാരണ ബന്ധമുള്ളതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്

ജനുവരി 30നാണ് കുട്ടിയെ വീടിനടുത്തുള്ള കിണറ്റിൽ മരിച്ച നിലയിൽ കണ്ടത്. സഹോദരിയുമായുള്ള വഴിവിട്ട ബന്ധത്തിന് കുട്ടി തടസ്സമായപ്പോൾ ഹരികുമാർ കിണറ്റിലെറിഞ്ഞ് കൊന്നുവെന്നാണ് നേരത്തെയുള്ള മൊഴി. പിന്നീട് താനല്ല കുട്ടിയെ കിണറ്റിലെറിഞ്ഞതെന്ന് ഹരികുമാർ മൊഴി മാറ്റി. ഇതോടെയാണ് നുണപരിശോധന നടത്താൻ പോലീസ് തീരുമാനിച്ചത്. ശ്രീതു ഇതിന് വിസമ്മതിതിന് പിന്നാലെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
 

See also  കെസി ആർസി വിഡി ആരാകും കേരളത്തിന്റെ മുഖ്യമന്ത്രി; തീരുമാനം ഉടൻ: ചർച്ച അന്തിമ ഘട്ടത്തിൽ

Related Articles

Back to top button