Kerala

ജയിൽ ചാട്ടം അതീവ ഗുരുതര സംഭവം; ഗോവിന്ദച്ചാമിയെ മണിക്കൂറുകൾക്കകം പിടികൂടി; മുഖ്യമന്ത്രി

സംസ്ഥാനത്തെ ജയിൽ സുരക്ഷാ സംവിധാനങ്ങളെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് നിയമസഭയിൽ മറുപടിയുമായി മുഖ്യമന്ത്രി. ജയിൽ ചാടിയ കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയെ മണിക്കൂറുകൾക്കകം പിടികൂടി. ജയിലിലെ വൈദ്യുതി വേലി പ്രവർത്തനക്ഷമമായിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഭവത്തിൽ നാല് ജീവനക്കാരെ സസ്‌പെൻഡ് ചെയ്തിരുന്നു.

കൂടാതെ സുരക്ഷ വിലയിരുത്താൻ സമിതിയെ നിയോഗിച്ചു. ജയിൽചാട്ടം അതീവ ഗുരുതര സംഭവമാണ്. ആവർത്തിക്കാതിരിക്കാൻ കർശന നടപടി സ്വീകരിച്ചെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി. തുടർ പരിശോധനകളും ഗൗരവത്തോടെ തന്നെയാണ് നടത്തുന്നത്. 

ഗോവിന്ദച്ചാമിയുടെ ജയിൽചാട്ട പശ്ചാത്തലത്തിലാണ് ജയിൽ സുരക്ഷ നിയമസഭയിൽ പ്രതിപക്ഷം ഉന്നയിച്ചത്. ശബരിമല സ്ത്രീ പ്രവേശന പ്രതിഷേധത്തിലെ കേസുകളുമായി ബന്ധപ്പെട്ട ചോദ്യങ്ങളും പ്രതിപക്ഷം ഉന്നയിച്ചു.
 

See also  പഴയ സഹപ്രവര്‍ത്തകര്‍ കരയുമ്പോള്‍ സന്ദീപ് ചിരിക്കുകയാണ് പുതിയ സഹപ്രവര്‍ത്തകര്‍ക്കൊപ്പം

Related Articles

Back to top button