Kerala

ചൈതന്യാനന്ദയുടെ കൂട്ടാളികളായ രണ്ട് സ്ത്രീകൾ കസ്റ്റഡിയിൽ

ലൈംഗികാതിക്രമ കേസിലെ പ്രതി ചൈതന്യാന്ദ സരസ്വതിയുടെ കൂട്ടാളികളായ രണ്ട് സ്ത്രീകൾ പോലീസ് കസ്റ്റഡിയിൽ. ഇവരുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അതേസമയം ചൈതന്യാനന്ദ ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്ന് പോലീസ് അറിയിച്ചു. അതേസമയം പെൺകുട്ടികൾക്ക് ചൈതന്യാനന്ദ അയച്ച മെസേജുകൾ വീണ്ടെടുക്കാൻ സാധിച്ചെന്നും ഇത് പ്രധാന തെളിവാണെന്നും പോലീസ് പറഞ്ഞു

പെൺകുട്ടികൾക്ക് പല വാഗ്ദാനങ്ങളും നൽകി വലയിൽ വീഴ്ത്താൻ ചൈതന്യാനന്ദ ശ്രമിച്ചു. നിരവധി ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ നിന്ന് വീണ്ടെടുത്തതായും പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം ആഗ്രയിൽ നിന്നാണ് ഡൽഹി പോലീസ് ചൈതനന്യാനന്ദയെ അറസ്റ്റ് ചെയ്തത്. വ്യാജ രേഖ ചമയ്ക്കൽ അടക്കമുള്ള വകുപ്പുകൾ ചേർത്താണ് കേസ്

ശ്രീ ശാർദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്‌മെന്റ് ഡയറക്ടറായിരുന്നു ഇയാൾ. സ്ഥാപനത്തിൽ പഠിച്ചിരുന്ന വിദ്യാർഥിനികളോടാണ് ഇയാൾ ലൈംഗികാതിക്രമം നടത്തിയത്. 17 പെൺകുട്ടികളാണ് പരാതിയുമായി രംഗത്തുവന്നത്.
 

See also  കാസർകോട് കടുമേനിയിൽ ഇടിമിന്നലിൽ വ്യാപക നാശനഷ്ടം; വീടിന് കേടുപാടുകൾ

Related Articles

Back to top button