World

പാക്കിസ്ഥാനിലെ ക്വറ്റയിൽ സൈനിക ആസ്ഥാനത്തിന് സമീപം സ്‌ഫോടനം; 10 പേർ കൊല്ലപ്പെട്ടു

പാക്കിസ്ഥാൻ പ്രവിശ്യയായ ബലൂചിസ്ഥാനിലെ ക്വറ്റയിൽ തെരുവിലുണ്ടായ സ്‌ഫോടനത്തിൽ പത്ത് പേർ കൊല്ലപ്പെട്ടു. 32 പേർക്ക് പരുക്കേറ്റതായും ബലൂചിസ്ഥാൻ ആരോഗ്യമന്ത്രി അറിയിച്ചു. 

ക്വറ്റയിലെ സർഗൂൻ റോഡിലുള്ള പാക് അർധസൈനിക വിഭാഗമായ ഫ്രണ്ടിയർ കോർപ്‌സ് ആസ്ഥാനത്തിന് സമീപത്തായിരുന്നു സ്‌ഫോടനം. പ്രദേശത്തുള്ള വീടുകളുടെയും കെട്ടിടങ്ങളുടെയും ജനൽച്ചില്ലുകൾ പൊട്ടിത്തെറിയുടെ ആഘാതത്തിൽ തകർന്നു. 

സ്‌ഫോടനത്തിന് പിന്നാലെ പ്രദേശത്ത് നിന്ന് വെടിയൊച്ചയും കേട്ടു. തിരക്കേറിയ റോഡിൽ ശക്തമായ സ്‌ഫോടനം നടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
 

See also  പെൻസിൽവേനിയയിലെ യുഎസ് സ്റ്റീൽ പ്ലാന്റിൽ സ്ഫോടനം; ഒരാൾ മരിച്ചു: നിരവധി പേർ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നു

Related Articles

Back to top button