Kerala

കരൂർ ദുരന്തത്തിന് പിന്നാലെ വിജയ്‌യെ രാഹുൽ ഗാന്ധി വിളിച്ചത് വേദനയിൽ ഒപ്പമുണ്ടെന്ന് പറയാൻ: കെസി വേണുഗോപാൽ

കരൂർ ദുരന്തത്തിന് പിന്നാലെ രാഹുൽ ഗാന്ധി ടിവികെ അധ്യക്ഷൻ വിജയ് യെ വിളിച്ചതിൽ രാഷ്ട്രീയമില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. വേദനയിൽ ഒപ്പമുണ്ടെന്ന് അറിയിക്കാനാണ് വിളിച്ചത്. കോൺഗ്രസ് സംഘത്തിനൊപ്പം കരൂരിൽ എത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെസി വേണുഗോപാൽ. കരൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളവരെ കോൺഗ്രസ് സംഘം സന്ദർശിച്ചു

മരിച്ചവരുടെ ബന്ധുക്കളെയും സംഘം കണ്ടു. കരൂർ ആൾക്കൂട്ട ദുരന്തത്തിൽ കോൺഗ്രസ് രാഷ്ട്രീയ പോരിനില്ലെന്നും അതിനുള്ള സമയമല്ലെന്നും കെസി വേണുഗോപാൽ പറഞ്ഞു. മരിച്ചവരുടെ ദുഃഖത്തിന് ഒപ്പം നിൽക്കുകയാണ്. ദുരന്തത്തിന് ഉത്തരവാദികളെ തിരയേണ്ട സമയമില്ലിത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായം ഉറപ്പാക്കിയിട്ടുണ്ട്

മരിച്ച 41 പേരുടെ കുടുംബങ്ങൾക്കും ധനസഹായം നൽകും. പരുക്കേറ്റവർക്കും സഹായം നൽകും. തമിഴ്‌നാടിനെ എപ്പോഴും ചേർത്ത് പിടിക്കുന്ന നേതാവാണ് രാഹുൽ ഗാന്ധി. മുഖ്യമന്ത്രി സ്റ്റാലിനെയാണ് രാഹുൽ ഗാന്ധി ആദ്യം വിളിച്ചതെന്നും കെസി വേണുഗോപാൽ പറഞ്ഞു
 

See also  താമരശ്ശേരി ചുരത്തിൽ വീണ്ടും മണ്ണിടിച്ചിൽ; ചുരം വഴിയുള്ള ഗതാഗതം ഇനിയും വൈകും

Related Articles

Back to top button