World

റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ ഇന്ത്യയിലേക്ക്; സന്ദർശനം ഡിസംബറിൽ

റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ ഇന്ത്യയിലേക്ക്. ഡിസംബർ 5,6 തീയതികളിലായിരിക്കും സന്ദർശനമെന്നാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനെ ചൊല്ലി അമേരിക്കയിൽ നിന്ന് ഇന്ത്യക്കെതിരെ സമ്മർദം തുടരുന്നതിനിടെയാണ് പുടിൻ ഇന്ത്യയിലേക്ക് വരുന്നത്.

കഴിഞ്ഞാഴ്ച യുഎൻ പൊതുസഭയ്ക്കിടെ പുടിന്റെ ഇന്ത്യ സന്ദർശനവുമായി ബന്ധപ്പെട്ട് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് മാധ്യമങ്ങളോട് വിവരങ്ങൾ പങ്കുവെച്ചിരുന്നു. പുടിന്റെ ഇന്ത്യ സന്ദർശനത്തിൽ വ്യാപാരം, പ്രതിരോധം, സാങ്കേതികവിദ്യ, സഹകരണം ഉൾപ്പെടെയുള്ള അജണ്ടകൾ ഉൾപ്പെടുമെന്ന് അദ്ദേഹം ചൂണ്ടിക്കായിരുന്നു.

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിലൂടെ ഇന്ത്യ സാമ്പത്തികമായി സഹായിക്കുകയാണെന്നും ഇങ്ങനെ ലഭിക്കുന്ന പണം റഷ്യ യുക്രൈനെതിരായ യുദ്ധത്തിന് ഉപയോഗിക്കുകയാണെന്നും അമേരിക്ക ആരോപിച്ചിരുന്നു. ഇതേ തുടർന്ന് ഇന്ത്യൻ ഉത്പന്നങ്ങൾക്ക് മേൽ ട്രംപ് ഇരട്ടി തീരുവ ചുമത്തുകയും ചെയ്തിരുന്നു. 

See also  ഇനി ഞങ്ങളുടെ ഊഴം: വ്‌ളാദിമിർ പുടിൻ ഉടൻ ഇന്ത്യ സന്ദർശിക്കുമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

Related Articles

Back to top button